റഷ്യൻ വ്യോമതാവളങ്ങൾക്കുനേരെ യുക്രെയ്‌ൻ്റെ ഡ്രോണാക്രമണം. ബെലായ, ഒലെന്യ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. നാൽപ്പതോളം റഷ്യൻ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. യുക്രെയ്‌നിലെ സൈനിക പരിശീലനകേന്ദ്രത്തിൽ ഞായറാഴ്‌ച റഷ്യ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രെയ്ൻ ഡ്രോണാക്രമണം നടത്തുന്നത്.റഷ്യയുടെ ആക്രമണത്തിൽ 12 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽ ക്കുകയും ചെയ്തിരുന്നു.

Related Posts