അർധരാത്രിയിൽ പി.വി. അൻവറെ സന്ദർശിച്ചതിൽ വിശദീകരണവുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വൈകാരിക തീരുമാനങ്ങളെടുക്കരുതെന്നും പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും പറയാനാണ് അൻവറിനെ കാണാൻ പോയത്. കൂടിക്കാഴ്ച നടത്തിയത് യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ ആയിരുന്നില്ലെന്നും അത് ഒരു അനുനയ ചർച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് പരസ്പരം സംസാരിച്ച എല്ലാ കാര്യങ്ങളെല്ലാം പറയാൻ പറ്റില്ല. അൻവറിൻ്റെ ഉപാധികളെക്കുറിച്ചോ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ ചർച്ച ചെയ്തില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ അൻവറിൻ്റെ ഒതായിയിലെ വീട്ടിൽ ശനിയാഴ്ച്ച രാത്രിയാണ് എത്തിയത്. സി പിഎമ്മിനെ തോൽപ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്ന് രാഹുൽ അൻവറിനോട് പറഞ്ഞു. പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.