ദുൽഹിജ്ജ മാസപ്പിറവി ബുധനാഴ്ച ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ കർണാടകയിൽ ബലിപെരുന്നാൾ ജൂൺ 7 ന് ആഘോഷിക്കുമെന്ന് കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചു. ജൂൺ ആറിന് വെള്ളിയാഴ്ചയാണ് അറഫ ദിനം. ബംഗളൂരു കണ്ണിങ്ഹാം റോഡിലെ സംസ്ഥാന വഖഫ് ബോർഡ് ഓഫിസിൽ ബുധനാഴ്ച ചേർന്ന പ്രതിമാസ സെൻട്രൽ ഹിലാൽ കമ്മിറ്റി യോഗത്തിൽ കർണാടക സെൻട്രൽ ഹിലാൽ കമ്മിറ്റി കൺവീനർ മൗലാന സഗീർ അഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു.
പശ്ചിമ ബംഗാൾ, ചെന്നൈ, പട്ന, ലഖ്നോ തുടങ്ങിയ ഇടങ്ങളിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതായും കമ്മിറ്റി അറിയിമൗലാന ഇഫ്തിഖാർ അഹ്മദ് ഖാസിമി, മൗലാന അബ്ദുൽ ഖാദിർ വാജിദ്, മൗലാന ഇജാസ് അഹ്മദ് നദ്വി, മൗലാന സയ്യിദ് മൻസൂർ റാസ ആബിദി, മൗലാന ഖാരി സുൽഫിക്കർ റാസ നൂരി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചതായി കർണാടക റുവയ്യാത്തെ ഹിലാൽ കമ്മിറ്റി കൺവീനർ മൗലാന സഗീർ അഹ്മദ് റശാദി അറിയിച്ചു