കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൺസൂൺ മാനേജ്മെൻ്റ് പരിപാടികളിലൊന്ന് ബേസ്മെൻ്റ് പാർക്കിങ് നിരോധനമായിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെൻ്റ് പാർക്കിങ് അനുവദിക്കാതിരിക്കുക എന്ന നയം രൂപപ്പെടുത്തുമെന്നും, അത് നടപ്പാക്കാൻ നിയമഭേദഗതി വരുത്തുമെന്നുമായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഡികെയുടെ പ്രഖ്യാപനം.

“കനത്ത മഴക്കാലത്ത് ഇത്തരം പ്രദേശങ്ങളിലെ ബേസ്മെൻ്റ് പാർക്കിങ് സ്ഥലങ്ങൾ ഗുരുതരമായ അപകടസാധ്യതഉണ്ടാക്കുന്നു. പ്രത്യേകിച്ച് വെള്ളത്തിൽ മുങ്ങിയ ഉപകരണങ്ങളിൽ നിന്നുള്ള വൈദ്യുതാഘാതം. പാർക്കിങ് ഒന്നാം നിലയിലേക്ക് മാറ്റണം. ദുർബല പ്രദേശങ്ങളിൽ ഈ മാറ്റം നിർബന്ധമാക്കുന്ന നിയമനിർമ്മാണം നടത്താൻ ഞാൻ എൻ്റെ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഡികെ ശിവകുനാർ പറഞ്ഞു.

ബെംഗളൂരുവിൽ ബേസ്മെൻ്റ് പാർക്കിങ് സംവിധാനങ്ങളിൽ വെള്ളം കെട്ടി നിൽക്കുകയും അതിലൂടെ ഇലക്ട്രിക് ഷോക്ക് പടരുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2025 മെയ് 20ന് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബിടിഎം ലേഔട്ട് സെക്കൻഡ് സ്റ്റേജിലെ ഒരു അപ്പാർട്ട്മെൻ്റിൻ്റെ ബേസ്മെൻ്റിൽ കെട്ടിക്കിടന്ന വെള്ളം പമ്പ് ചെയ്ത് മാറ്റാൻ ശ്രമിക്കവെ 12 വയസ്സുള്ള ദിനേഷ് എന്നയാളും, 60കാരനായ മൻമോഹൻ കാമത്തും ഷോക്കേറ്റ് മരിച്ചിരുന്നു. അതെസമയം ഈയൊരു പ്രശ്നം മാത്രമല്ല ബേസ്മെൻ്റ് പാര്‍ക്കിങ്ങിനുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ കൂടുതൽ വെള്ളം കെട്ടി നിർ‌ത്തുന്ന തരം നിർമ്മാണ പ്രവൃത്തികൾ വെള്ളക്കെട്ട് പ്രതിസന്ധി രൂക്ഷമാക്കുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം. ഇങ്ങനെ ദിവസങ്ങളോളം വെള്ളം കെട്ടി നിൽക്കുന്നത് ആ കെട്ടിടത്തെയും തൊട്ടടുത്തുള്ള കെട്ടിടങ്ങളെയും ദുർബ്ബലമാക്കുകയും ചെയ്തേക്കാം.

ഇതിനകം തന്നെ ബെംഗളൂരുവിൽ വെള്ളക്കെട്ട് പ്രശ്നങ്ങൾ തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ 63 തടാകങ്ങൾ ഫുൾ കപ്പാസിറ്റിയിലെത്തിയിരിക്കുകയാണ്. നാല്‍പ്പതോളം തടാകങ്ങൾ നിറയാറായിട്ടുണ്ട്. രാജരാജേശ്വരി നഗർ, യെലഹങ്ക, ബൊമ്മനഹള്ളി, മഹാദേവപുര എന്നിവിടങ്ങളിലാണ് കൂടുതൽ തടാകങ്ങളുള്ളത്. ബെംഗളൂരുവിൽ. ആകെ 183 തടാകങ്ങളുണ്ട് അതെസമയം ഡികെ ശിവകുമാറിൻ്റെ മൺസൂൺ പരിപാടിക്കെതിരെ ചില പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെൻ്റ് പാർക്കിങ്ങുള്ള നിരവധി കെട്ടിടങ്ങളുണ്ട് നഗരത്തിൽ. ഇവയെല്ലാം ഇനി ടിൽറ്റ് പാർക്കിങ്ങിലേക്ക് മാറുകയെന്നാൽ വലിയ പ്രായോഗിക പ്രശ്നങ്ങളുണ്ടാക്കും.

Related Posts