വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരന് ഊട്ടിയില്‍ മരം ദേഹത്തുവീണ് മരിച്ചു. കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകന് ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടി ഏയ്റ്റ്ത് മൈല്‍സിലായിരുന്നു (എട്ടാംമൈല്‍) സംഭവം. 23-ാം തീയതിയാണ് ആദിദേവ് ഉള്‍പ്പെടെയുള്ള 14 അംഗസംഘം ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയത്.
തിരികെ ഞായറാഴ്ച നാട്ടിലേക്ക് മടങ്ങവേ ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ എട്ടാംമൈലില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ ആദിദേവിൻ്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ഊട്ടി പൈക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടരുന്നതിനാല്‍ ഊട്ടിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം കനത്ത മഴ അടച്ചിട്ടിരിക്കുകയാണ്.