യുഡിഎഫ് നിലമ്പൂരിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പിവി അൻവർ. ജൂണ്‍ 23 ന് വോട്ടെണ്ണുമ്പോള്‍ യുഡിഎഫിന് ജോയ്ഫുള്‍ ഡേ ആയിരിക്കും. ഇവിടെ കുടുംബാധിപത്യ രാഷ്ട്രീയമാണ്. നിലമ്പൂരില്‍ മരുമകന്‍ മന്ത്രിയായി വന്നിട്ട് എന്ത് ചെയ്തു എന്നും അന്‍വര്‍ ചോദിച്ചു. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒപ്പമുണ്ടാകും എന്നും അദ്ദേഹം പ്രതികരിച്ചു.

ആൻ്റി പിണറായിസത്തിൻ്റെ വോട്ട് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്ന് വീഴുന്നത് കാണാമെന്നും അന്‍വര്‍ പറഞ്ഞു. ‘കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെയും കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു. യുഡിഎഫ് നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി മൂന്നാമതും വരുമെന്ന നരേഷന്‍ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

അതിൻ്റെ വസ്തുത ബോധ്യപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കുമിത്. പ്രോഗ്രസ് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രത്യേകമായി പറയും. ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടാണിത്. ഈ സര്‍ക്കാര്‍ ശ്രദ്ധിച്ചത് ഏത് പ്രശ്‌നമാണ്. റോഡ്, പാലം, എയര്‍പോര്‍ട്ട് എന്ന് പറഞ്ഞ് മറിമായം നടത്തുന്നു. അതിനപ്പുറമുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്’ അന്‍വര്‍ പറഞ്ഞു.

Related Posts