സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. കോഴിക്കോട് ദേശീയപാതയില്‍ കൊയിലാണ്ടി തിക്കോടി പാലൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. ശനിയാഴ്ച വൈകുന്നേം നാലുമണിയോടെ പാലൂര്‍ ജൂമാ മസ്ജിദിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ‘കിംഗ് ലെയര്‍’ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

അപകടമുണ്ടായത് കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രയിലാണ്. നിയന്ത്രണം വിട്ട് ബസ് സര്‍വീസ് റോഡില്‍ ദേശീയപാത നിര്‍മ്മാണത്തിൻ്റെ ഭാഗമായി താല്‍ക്കാലിമായി നിര്‍മ്മിച്ച കോൺക്രീറ്റ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. യാത്രക്കാരായ 7 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Posts