പ്രണയ പശ്ചാത്തലത്തിൽ ഒരു ഫാമിലി ത്രില്ലർ മൂവി നേരറിയും നേരത്ത്’ മേയ് 30 ന് പ്രദർശനത്തിന്. വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമ്മിച്ച് രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം നേരറിയും നേരത്ത് മേയ് 30 ന് പ്രദർശനത്തിനെത്തും. ഫറാ ഷിബ്‌ല, അഭിറാം രാധാകൃഷ്ണൻ, സ്വാതിദാസ് പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എസ്. ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ. വിമല, ബേബി വേദിക, നിഷാന്ത് എസ്.എസ്, സുന്ദരപാണ്ഡ്യൻ, ശ്വേത വിനോദ് നായർ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, നിമിഷ ഉണ്ണികൃഷ്ണൻ, കലസുബ്രമണ്യൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രചന, സംവിധാനം – രഞ്ജിത്ത് ജി വി, ബാനർ – വേണി പ്രൊഡക്ഷൻസ്, നിർമ്മാണം – എസ് ചിദംബരകൃഷ്ണൻ, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി എസ് വിഷ്ണു, ആലാപനം – രഞ്ജിത്ത് ഗോവിന്ദ്, ഗായത്രി രാജീവ്, ദിവ്യ നായർ, പശ്ചാത്തലസംഗീതം – റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ – കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബിനീഷ് ഇടുക്കി

Related Posts