സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 5 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, , ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്.

കേരളത്തിൽ മഴ അതിശക്തമായിയിരിക്കുകയാണ്. കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിയോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. കനത്ത മഴയിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി.

കോഴിക്കോട് വെള്ളയിൽ ഹാർബറിനടുത്ത് മത്സ്യബന്ധനത്തിനുപോയി തിരിച്ചു വരികയായിരുന്ന തോണിമറിഞ്ഞ് ഒരാൾ മരിച്ചു. ഗാന്ധിറോഡ് സ്വദേശി ഹംസക്കോയ ആണ് മരിച്ചത്. കടൽ ക്ഷുഭിതമായപ്പോൾ തോണി തിരമാലയിൽ മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. പലയിടത്തും ഇടിമിന്നലിലും മണ്ണിടിച്ചിലിലും കാരണം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Related Posts