പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ചൈന സന്ദർശിക്കാനൊരുങ്ങി. അദ്ദേഹം ചൈനയിലേക്ക് തിങ്കളാഴ്ച പോകുമെന്ന് അറിയിച്ചു. ഇഷാഖ് ദാർ അവിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തും. മെയ് 20 ന് ഈ ത്രിരാഷ്‌ട്ര യോഗത്തിൽ പങ്കെടുക്കാൻ അഫ്ഗാനിസ്ഥാൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും ചൈനയിലെത്തും.

ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇഷാഖ് ദാറിൻ്റെ ആദ്യ ചൈന സന്ദർശനമാണിത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ ഉൾപ്പെടെ സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ സുരക്ഷാ സഹകരണം, പ്രാദേശിക വ്യാപാരം, പ്രാദേശിക സ്ഥിരതയ്‌ക്കുള്ള തന്ത്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ ത്രികക്ഷി യോഗം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

Related Posts