തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ ക ണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കരുമം സ്വദേശി ഷീജയാണ് മരിച്ചത്. ഇവരുടെ ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സുഹൃത്തിനൊപ്പം ഷീജ താമസിച്ചു വരികയായിരുന്നെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.

മരണത്തിൽ ദുരൂഹതയുണ്ടന്നും ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിൻ്റെ വീട്. രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts