സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധന. സ്വർണ്ണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 9015 രൂപയായി. ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 72120 രൂപയാണ്. ഇന്നലെ രണ്ടുതവണയാണ് സ്വർണ്ണവിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 55 രൂപ വർദ്ധിച്ച് 9130 രൂപയും പവന് 440 രൂപ വർദ്ധിച്ച് 73,040 രൂപയുമായാണ് നിശ്ചയിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്, പിന്നാലെ, ഉച്ചക്ക് ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കുറഞ്ഞു. ഇതോടെ പവന് 71,880 രൂപയായി.

Related Posts