ബംഗളൂരു ചാമരാജ് നഗർ ഗുണ്ടൽപേട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഹാസൻ സകലേഷ് പുര സ്വദേശി മഞ്ജുനാഥ് (32) ആണ് മരിച്ചത്.ഗുണ്ടൽപേട്ട് ഭാഗത്തേക്ക് വരികയായിരുന്ന കാറും ചാമരാജ് നഗർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കേരള രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ബൈക്ക് യാത്രികൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. തേറകനമ്പി പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപ്രതിയിലേക്ക് മാറ്റി.

Related Posts