സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന. ഗ്രാമിന് 50 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 9075 രൂപയായി ഉയർന്നു. പവൻ്റെ വില 400 രൂപ ഉയർന്ന് 72,600 രൂപയായി. ലോക വിപണിയിലും സ്വർണ്ണത്തിൻ്റെ വില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡിൻ്റെ വില 2.4 ശതമാനമാണ് ഉയർന്നത്. ഔൺസിന് 3,413.29 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 3 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചൈന വൻതോതിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് വില ഉയരുന്നതിനുള്ള കാരണമാണ്. ഈ വർഷം സ്വർണ്ണവില 4000 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം.

Related Posts