കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്രമന്ത്രിമാരായിരുന്ന 19 പേരുടെ സുരക്ഷ ഒഴിവാക്കി. ഡൽഹി പോലീസിന് ഇതുസംബന്ധിച്ച് നിർദേശം നൽകി. കാലാവധി കഴിഞ്ഞിട്ടും സുരക്ഷ തുടരുന്ന മുൻ കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും പട്ടിക കഴിഞ്ഞ വർഷം ഡൽഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു.

എന്നാൽ മുൻ മന്ത്രിയും ബിജെപി നേതാവുമായ സ്‌മൃതി ഇറാനിയുടെ സുരക്ഷ 6 മാസത്തേക്ക് കൂടി നീട്ടി. മുൻ കേന്ദ്ര മന്ത്രിമാരായ ബിരേന്ദർ സിംഗ്, ഭാനു പ്രതാപ് സിംഗ് വർമ, ദേവുസിൻഹ് ജെസിംഗ്ഭായ് ചൗഹാൻ, ഭഭോർ, രാജ്കുമാർ രഞ്ജൻ സിംഗ്, ജസ്വന്ത്‌സിൻഹ് സുമൻഭായ് എന്നിവരുടെ വൈ കാറ്റഗറി സുരക്ഷ ഒഴിവാക്കി.

മുതിർന്ന ജഡ്‌ജിമാരുടെയും മുൻ എംപിമാരുടെയും സുരക്ഷ ഒഴിവാക്കിയിട്ടുണ്ട്. പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ചില ജഡ്‌ജിമാരുടെ സുരക്ഷ തുടരാനും തീരുമാനിച്ചിട്ടുണ്ട്. പദവിയിലിരിക്കുന്നവർക്കും സുരക്ഷാ ഭീഷണിയുള്ളവർക്കുമാണ് പ്രത്യേക സുരക്ഷയൊരുക്കുന്നത്. നിശ്ചിത കാലയളവിൽ ഇത് പുനഃപരിശോധിക്കണം.

ദീർഘകാലമായി ഇത് ചെയ്‌തിരുന്നില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുൻ മന്ത്രിമാരുടെ സുരക്ഷ ഒഴിവാക്കിയത്.

Related Posts