വയനാട് വാളാട് പുഴയിൽ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു. ക്രിസ്റ്റി കളപുരയ്ക്കൽ, അജിൻ വാഴ പ്ലാംകുടി എന്നിവരാണ് മരിച്ചത്. ഇരുവരും ഒൻപത്, പത്ത് ക്ലാസുകളിലാണ് പഠിക്കുന്നവരാണ്. പുലിക്കാട്ട് കടവ് പുഴയോട് ചേർന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ബന്ധുക്കളാണ് മരിച്ച രണ്ടു കുട്ടികളും . 5 കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 3 പേരെ രക്ഷപ്പെടുത്തി.

Related Posts