ദക്ഷിണാഫ്രിക്കൻ താരവും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് താരവുമായ കഗീസോ റബാഡയെ നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് താത്കാലികമായി ക്രിക്കറ്റിൽ നിന്ന് വിലക്കി. ഇക്കാര്യം വ്യക്തമാക്കിയത് റബാഡ തന്നെയാണ്. ഏപ്രിൽ 3 ന് ഗുജറാത്തിൻ്റെ ഭാഗമായിരിക്കെ റബാഡ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയിരുന്നു. താരത്തിൻ്റെ മടക്കത്തിനു വ്യക്തിപരമായ കാരണങ്ങളാണ് കാരണമെന്നായിരുന്നു ഗുജറാത്ത് ടീം മാനേജ്‌മെൻ്റ് നൽകിയ വിശദീകരണം. സൗത്ത് ആഫ്രിക്കൻ ട്വന്റി 20 ലീഗിനിടെയാണ് സംഭവമുണ്ടായത്. ലീഗിൽ മുംബൈ ഇന്ത്യൻസിൻ്റെ കീഴിലുള്ള എംഐ കേപ്‌ടൗണിൻ്റെ താരമാണ് റബാഡ. പ്രകടനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നല്ല റബാഡ ഉപയോഗിച്ചതെന്ന് കണ്ടത്തിയതിനു പിന്നാലെയാണ് നടപടി.

Related Posts