ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച നോർക്ക ക്ഷേമോത്സവം ശ്രദ്ധേയമായി. എൻ ആർ കെ ഡവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. പി കൃഷ്ണകുമാറിൻ്റെ ആമുഖത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡണ്ട് കെ.സന്തോഷ്‌ കുമാർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കൃഷ്ണദാസ് സ്വാഗതമാശംസിച്ചു. വിഷ്ണുമംഗലം കുമാർ, റീസ രഞ്ജിത്തിനെ ഔപചാരികമായി സദസ്സിന് പരിചയപ്പെടുത്തി. ട്രഷറർ സനിൽകുമാർ റീസ രഞ്ജിത്തിന് മെമെന്റോ സമ്മാനിച്ചു. വിജേഷും പ്രവീണും ചേർന്ന് പൊന്നാടയണിയിച്ചു. നോർക്ക റൂട്ട്സിൻ്റെ വിവിധ ക്ഷേമപദ്ധതികൾ റീസ രഞ്ജിത്ത് വിശദീകരിച്ചു. നോർക്ക ഐഡന്റിറ്റി/ ഇൻഷുറൻസ് കാർഡിനായുള്ള സ്‌പോട്ട് രജിസ്ട്രേഷനിൽ നിരവധി ആളുകൾ പങ്കെടുത്തു. വെൽഫെയർ സെക്രട്ടറി സന്തോഷ്‌ ടി ജോൺ നന്ദി പറഞ്ഞു.

Related Posts