പത്മ കുമാർ (കോയമ്പത്തൂർ) – പ്രസിഡൻ്റ്, മോഹൻ ബി നായർ (ഗുജറാത്ത്) – ചെയർമാൻ, രാമചന്ദ്രൻ പേരാമ്പ്ര (കോഴിക്കോട്) – ജനറൽ സെക്രട്ടറി, തോമസ് അരുൾ അലക്സാണ്ടർ (ഗോവ) – ട്രഷറർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ ഉൾപ്പെടെ നേതൃത്വം നൽകുന്ന ഈ ഭരണ സമിതിയുടെ 2025-2027 വർഷത്തെ ഭാരവാഹികളാണ് തിരഞ്ഞെടുക്കപ്പെട്ടവർ. 1995 ൽ അമേരിക്കയിലെ ന്യൂ ജെഴ്സിയിൽ പ്രവർത്തനം ആരംഭിച്ച് ഇപ്പോൾ 50 ലേറെ രാജ്യങ്ങളിലുള്ള മലയാളികൾ സജീവമായി പ്രവർത്തിക്കുന്ന ആഗോള മലയാളി സംഘടനയാണ് വേൾഡ് മലയാളി കൌൺസിൽ. വിവിധ സംസ്ഥാനങ്ങളിലായി ഭാരതത്തിൽ 18 പ്രാവിൻസ് യൂണിറ്റുകൾ ഉൾപ്പെട്ടതാണ് ഇന്ത്യ റീജിയൻ നേതൃത്വം.

Related Posts