അടിപതറി കോൽക്കത്ത നൈറ്റ് റൈഡേഴ്‌സ് . ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 198 റൺസ് ലക്ഷ്യത്തിന് 39 റൺസ് പിറകിൽ കോൽക്കത്ത ഇന്നിംഗ്സ് അവസാനിച്ചു. സ്കോർ: ഗുജറാത്ത്: 20 ഓവറിൽ 198/3. കോൽക്കത്ത: 20 ഓവറിൽ 159/8. സായ് സുദർശൻ (36 പന്തിൽ 52 റൺസ്), ശുഭ്‌മാൻ ഗിൽ (55 പന്തിൽ 90 റൺസ്) ഓപ്പണിംഗ് സഖ്യം ഗുജറാത്തിനായി സെഞ്ചുറി കൂട്ടുകെട്ടോടെ മികച്ച തുടക്കം നൽകി. 12.2 ഓവറിൽ സ്കോർ 114 എത്തിച്ചശേഷമാണ് കൂട്ടുകെട്ട് പിരിയുന്നത്. സായ് സുദർശൻ്റെ വിക്കറ്റ് വീഴ്ത്തി ആന്ദ്രെ റസൽ കോൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകി. മൂന്നാമനായി എത്തിയ ബട്ല‌റും (43*) കത്തിക്കയറിയതോടെ സ്കോർ കുതിച്ചു. ഷാരുക് ഖാൻ അഞ്ച് പന്തിൽ 11 റൺസുമായി അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ ഗുജറാത്ത് സ്കോർ 198 ൽ എത്തി.

Related Posts