കൊല്ലം ഏരൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. ഏരൂർ സ്വദേശി വിനോദാണ് മദ്യലഹരിയിൽ ആത്മഹത്യ ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. ഇയാൾ കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും ഭാര്യയേയും മരുമകളേയും, കുഞ്ഞിനേയും വീട്ടിൽ നിന്ന് പുറത്തേക്കിറക്കി വിട്ട ശേഷമായിരുന്നു ഇയാൾ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടത്. ഇതിനുശേഷം ഇയാൾ ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു. മദ്യപിച്ചെത്തി വിനോദ് കുമാർ ബഹളം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ മരുമകൾ പോലീസിനെ വിളിച്ചിരുന്നെങ്കിലും പോലീസ് എത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നു. വിനോദ് കുമാർ സ്ഥിരം മദ്യപാനിയാണെന്നാണ് കുടംബം പറയുന്നത്.

Related Posts