പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോൺക്രീറ്റ് തൂണ് ഇളകി വീണ് 4 വയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് അജി ശാരി ദമ്പതികളുടെ ഏക മകൻ അഭിരാം ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. നാല് അടിയോളം ഉയരുമുള്ള തൂൺ ഇളകി നിൽക്കുകയായിരുന്ന തൂൺ കുട്ടി പിടിച്ചതോടെ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആനത്താവളത്തിൽ വെള്ളിയാഴ്‌ച രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കൾക്കുമൊപ്പമാണ് അഭിരാം എത്തിയത്.
ഇവർ കല്ലേരി അപ്പൂപ്പൻക്കാവ് ക്ഷേത്ര സന്ദർശനത്തിന് ശേഷം മടക്കയാത്രയിലാണ് ആനത്താവളത്തിൽ കയറിയത്.ഉടനെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും കുട്ടിയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് കോന്നി ആനത്താവളം താൽക്കാലികമായി അടച്ചു. അന്വേഷണം ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.