ബെംഗളുരു വിമാനത്താവളത്തിലേക്കുള്ള മെട്രോയുടെ നിർമ്മാണത്തിനായി കൊണ്ടുവന്ന മെട്രോ തുൺ വീണ് ബെംഗളുർ സ്വദേശിയായ കാസിം സാഹബാണ് മരണപ്പെട്ടത്. നീളമുള്ള തൂൺ കയറ്റിവന്ന ട്രക്ക് ചരിഞ്ഞാണ് അപകടമുണ്ടായത്. ട്രക്ക് റോഡിൻ്റെ വളവിലൂടെ പോകുമ്പോൾ ചരിഞ്ഞ് വീണ മെട്രോ തൂണിന് അടിയിൽ ഓട്ടോറിക്ഷ പെടുകയായിരുന്നു. കൊഗിലു ക്രോസിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളുരു വിമാനത്താവളത്തിലേക്കുള്ള മെട്രോയുടെ നിർമ്മാണത്തിനായി കൊണ്ടുവന്നതായിരുന്നു സിമൻ്റ് തൂണുകൾ.

Related Posts