കൊല്ലം കരുനാഗപ്പള്ളിയിൽ കിടപ്പ് മുറിയിൽ കഞ്ചാവ് ചെടി വളർത്തിയ ആൾ അറസ്റ്റിൽ. കരുനാഗപ്പള്ളി അയണിവേലി കുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ ബെഡ് റൂമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിൽ 5 ഗ്രാം കഞ്ചാവും, ആംപ്യൂളുമാണ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts