കൊല്ലം മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്ത് കേസിൻ്റെ ആവശ്യത്തിനായി താമസിച്ചിരുന്ന വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
അഭിഭാഷകനെ ഞായറാഴ്ച രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ജൂനിയർ അഭിഭാഷകർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ വീട്ടിൽ മനുവും കുടുംബവും പോയി മാപ്പപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നതായി പറയപ്പെടുന്നുണ്ട്. ഇതിനെ തുടർന്ന് ഏറെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്നും വിവരമുണ്ട്.