ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം മികച്ച സാമൂഹിക സേവനത്തിന് ഏർപ്പെടുത്തിയ എ.വി. തോമസ് മാനവസേവാ പുരസ്കാരത്തിന് ആൻ്റണി പോത്താലിൻ അർഹനായി. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കോവിഡ് കാലത്തും അതിനുശേഷവും ആൻ്റണി പോത്താലിൻ ധീരതയോടെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു.
ഡിസംബർ 6 ഞായറാഴ്ച വൈകിട്ട് നാലിന് ഹോട്ടൽ ജിയോയിൽ നടക്കുന്ന ചടങ്ങിൽ എ.വി. തോമസ് പുരസ്കാരം സമ്മാനിക്കും. ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി സി.ഡി. ഗബ്രിയേലും പ്രസിഡണ്ട് ടി.എ.കലിസ്റ്റസും വാർത്താക്കുറിപ്പിലൂടെയാണ് പുരസ്കാര വിവരം അറിയിച്ചത്.
കൂടുതൽ വിവരങ്ങൾക്ക് 9731542439, 9986770784.