സമസ്‌ത കേരള മദ്രസ മാനേജ്‌മെൻറ് അസോസിയേഷൻ(SKMMA) ബാംഗ്ലൂർ സൗത്ത് റെയ്ഞ്ചിൻ്റെ പുതിയ കമ്മിറ്റി രൂപീകരണ യോഗം മടിവാളയിലെ സേവറി ബിസിനസ് ഹോട്ടലിൽവെച്ച് നടന്നു. യോഗത്തിൽ SKJM സൗത്ത് റെയ്ഞ്ച് പ്രസിഡണ്ട് മുസ്തഫ ഹുദവി കാലടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതം ആശംസിച്ചു.

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസ്സമദ് മൗലവി മുഖ്യ ഉൽബോധന ക്ലാസ് നടത്തി. സംഘടനയുടെ ആദർശപരവും സാമൂഹികവുമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും, കൂട്ടായ പ്രവർത്തനത്തിലൂടെ സംഘടനാ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

അബ്ദുൽ സലാം മാർക്കം റോഡ്, സലീം മിന്റ്, നിസാർ മാറത്തഹള്ളി, സഫ്‌വാൻ ഫൈസി ബെഗുർ, നൗഷാദ് മാർക്കം റോഡ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

യോഗത്തിൽ SKMMA ബാംഗ്ലൂർ സൗത്ത് റെയ്ഞ്ചിൻ്റെ പുതിയ ഭാരവാഹികളായി ഹാഷിം നീലസാന്ദ്രയെ പ്രസിഡണ്ടായും പി.കെ.നസീർ ബൊമ്മനഹള്ളിയെ ജനറൽ സെക്രട്ടറിയായും റഫീഖ് പാഷനെ ട്രഷററായും മുനീർ ലാബ് മാറത്തഹള്ളിയെ വർക്കിംഗ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുസ്തഫ ഇജിപുര, അബ്ദുൽ കബീർ ജയനഗർ എന്നിവർ വൈസ് പ്രസിഡണ്ടുമാരായും ആസിഫ് മാർക്കം റോഡ്, റിയാസ് മടിവള എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു.

ബാംഗ്ലൂർ സൗത്ത് റെയ്ഞ്ചിന് കീഴിലുള്ള വിവിധ മേഖലകളിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുന്നതിനും സംഘടനയുടെ ആദർശപരമായ മുന്നേറ്റങ്ങൾക്ക് ശക്തി പകരുന്നതിനും പുതിയ നേതൃത്വത്തിൻ്റെ കൂട്ടായ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന പ്രത്യാശ യോഗം പങ്കുവെച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രവർത്തകരുടെയും അനുബന്ധ ഘടകങ്ങളുടെയും സഹകരണവും പിന്തുണയും ഉറപ്പുവരുത്തണമെന്നും യോഗം ആഹ്വാനം ചെയ്തു.

Related Posts