സംസ്ഥാനത്തിൻ്റെ വരാനിരിക്കുന്ന മദ്യനയവുമായി ബന്ധപ്പെട്ട് കരട് തയ്യാറാക്കുന്ന നടപടികളിൽ മാറ്റം വരുത്തി. മുഖ്യമന്ത്രിക്ക് നേരിട്ട് കരട് നയം കൈമാറുന്നതിന് പകരം, യുഡിഎഫ് ഉപസമിതിയിൽ ആദ്യം ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് പുതിയ തീരുമാനം.

കോൺഗ്രസ് നേതാവായിരിക്കും ഉപസമിതിയുടെ അധ്യക്ഷൻ. ആരെ അധ്യക്ഷനാക്കണമെന്ന കാര്യത്തിൽ കെപിസിസി പ്രസിഡണ്ടായിരിക്കും അന്തിമ തീരുമാനമെടുക്കുക. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളിൽ നിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിക്കുക.

മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ചേർന്ന യോഗത്തിൽ പല വിഷയങ്ങളിലും വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മന്ത്രിമാർ നിലപാടെടുത്തതിന് പിന്നാലെയാണ് മദ്യനയവുമായി ബന്ധപ്പെട്ട മുൻ തീരുമാനം തിരുത്തിയത്. ഈ മാസം 30-നകം പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് യുഡിഎഫിൻ്റെ ലക്ഷ്യം.

Related Posts