ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ‘വർണ്ണവസന്തം-തണൽ മലയാളം’ എന്ന പേരിൽ ഒന്നാം വാർഷിക ആഘോഷം നടത്തി. സ്റ്റേജ് ക്രാഫ്റ്റ് ക്രീയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അധ്യക്ഷനായ വേദിയിൽ മുൻ എം.എൽ.എ. നന്ദീഷ റെഡ്‌ഡി പരിപാടി ഉത്ഘാടനം ചെയ്തു.

വിഗ്നാൻ നഗർ മുൻ കോർപറേറ്റർ ഗീത വിവേകാനന്ദ, വിനു. ജി, സി. പി. രാധാകൃഷ്ണൻ, ഡോക്ടർ മെർലിൻ, അഡ്വക്കേറ്റ് സി. ജെ. സിജു, എം. എൻ. ശേഖർമലയാളം മിഷൻ പ്രസിഡണ്ട് ദാമോദരൻ.കെ, കൺവീനർ ടോമി ജെ. ആലുങ്കൽ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ചടങ്ങിൽ മലയാളം മിഷൻ ഭാരവാഹികളെയും നോർത്ത് സോൺ, സെൻട്രൽ സോൺ, ഈസ്റ്റ്‌ സോൺ, വെസ്റ്റ് സോൺ, സൗത്ത് സോൺ, മൈസൂർ സോൺ എന്നിവിടങ്ങളിലെ മലയാളം മിഷൻ്റെ അമ്പതോളം പ്രധാന അദ്ധ്യാപകരെയും, നീലക്കുറിഞ്ഞി പരീക്ഷ പാസായ എട്ടു വിദ്യാർത്ഥികളെയും ആദരിച്ചു. സ്റ്റേജ് ക്രാഫ്റ്റ് ക്രീയേഷൻ പ്രോഗ്രാം കമ്മിറ്റി കൺവീനവർ അബ്‌ദുൾ റൗഫ്, ജനറൽ സെക്രട്ടറി രസ്ന രാജീവ്‌ എന്നിവർ സംസാരിച്ചു. വിവിധയിനം കലാപരിപാടികളും മെലഡി റോക്കിൻ്റെ സംഗീത വിരുന്നും വേദിയിൽ അരങ്ങേറി.

Related Posts