കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിർണായക നീക്കവുമായി ഇഡി. കേസന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകും. പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിൻ്റെയും സിപിഎമ്മിനെ പ്രതി ചേർത്തതും വിവരങ്ങളും കൈമാറും. പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമാണ് നടപടി. ബാങ്കിന് വായ്പയെടുത്ത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും.
കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ സംസ്ഥാന പോലീസ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. 4 വർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. കേസ് ഇങ്ങനെ പോയാൽ സി ബിഐക്ക് കൈമാറേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.
എന്നാൽ പോലീസിൻ്റെ കൈവശം രേഖകളില്ലെന്നും എല്ലാം ഇഡിയുടെ കൈയിലാണെന്നും അതുകൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നുമായിരുന്നു സംസ്ഥാന സർക്കാരിൻ്റെ മറുപടി. ഈ സാഹചര്യത്തിലാണ് ഇഡി രേഖകൾ കൈമാറാൻ തീരുമാനിച്ചതെന്നാണ് വിവരം.