പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഈ വർഷത്തെ ശിശുദിനാഘോഷം നവംബർ 15ന് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അസോസിയേഷൻ ഓഫീസിൽ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ വിനോദമത്സരങ്ങളും കളികളും സംഘടിപ്പിച്ചു. പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ ഡോ. സുഷമ ശങ്കർ വിവർത്തനം ചെയ്ത കുട്ടികൾക്കായുള്ള ബാലകഥാ പുസ്തകത്തിൻ്റെ പ്രകാശനവും നടന്നു. പുസ്തകത്തിൻ്റെ ആദ്യപ്രതി അസോസിയേഷൻ പ്രസിഡണ്ട് രമേശ് കുമാറിൽ നിന്ന് മലയാളം ക്ലാസ് അധ്യാപിക അഞ്ജലി ഏറ്റുവാങ്ങി.

അസോസിയേഷൻ ചെയർമാൻ ഡി.ആർ.കെ.പിള്ള, പ്രസിഡണ്ട് രമേശ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു.

Related Posts