കെ എൻ എസ് എസ് ദാസറഹള്ളി കരയോഗത്തിന്റെ യുവജന വിഭാഗമായ ‘ദൃശ്യം’ പുന:സംഘടിപ്പിച്ചു. ദാസറഹള്ളി കരയോഗം ഓഫീസിൽ വച്ച് നടന്ന യൂത്ത് വിംഗിന്റെ യോഗത്തിൽ കരയോഗം പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോ.സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മഹിളാ വിഭാഗം ട്രഷറർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യൂത്ത് വിംഗ് ഭാരവാഹികളായി
ശങ്കർ.ആർ (പ്രസിഡണ്ട്)
അഭിരാമി വിദ്യാധരൻ (വൈസ് പ്രസിഡണ്ട്)
സൂര്യ എസ് കൈമൾ (സെക്രട്ടറി)
അനുരാഗ്.ടി (ജോ. സെക്രട്ടറി)
ശരത്.ആർ (ട്രഷറർ)
സുജിത്ത്.എസ് (ജോ.ട്രഷറർ)
എന്നിവരെ യോഗം തിരഞ്ഞെടുത്തു. കൂടാതെ പത്ത് എക്സിക്യൂട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് നടന്ന കമ്മിറ്റിയുടെ ആദ്യയോഗത്തിൽ 2026 ഡിസംബര്‍ 25 ന് ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്റ്റേജ് പ്രോഗ്രാം വൻ വിജയമാക്കുവാന്‍ തീരുമാനിച്ചു.