കെഎൻഎസ്എസ് മൈസൂരു കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കെഎൻഎസ്എസ് ചെയർമാൻ ആർ. മനോഹരക്കുറുപ്പ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും കുടുംബസംഗമം വേദിയായി.
ജോയിന്റ് ജനറൽ സെക്രട്ടറി സി ജി ഹരികുമാർ, എം എം ഇ ടി സ്കൂൾ വൈസ് പ്രസിഡണ്ട് ആർ ശ്രീനിവാസൻ, കെ എൻ എസ് എസ് വൈസ് ചെയർമാൻ ജി മോഹനകുമാർ, മൈസൂരു കരയോഗം പ്രസിഡണ്ട് രവീന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറി ജയപ്രകാശ്, ട്രഷറർ രാജഗോപാൽ, മഹിളാവിഭാഗം ‘ചന്ദന’യുടെ പ്രസിഡണ്ട് ലതാ കൃഷ്ണദാസ്, സെക്രട്ടറി ഷൈന നമ്പ്യാർ, ട്രഷറർ ഷിംന ഉമേഷ്, കുടുംബസംഗമം കൺവീനർ കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് കുടുംബസംഗമത്തിൽ വിതരണം ചെയ്തു. കരയോഗത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിവിധ കലാ-സാംസ്കാരിക പരിപാടികളും കുടുംബാംഗങ്ങളുടെ ഒത്തുചേരലും സംഗമത്തിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.