ലയൺസ് ക്ലബ് ഓഫ് ബാംഗ്ലൂർ (വിജയപുര) 2026–27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

ലയൺ ഹനീഫ് എം പ്രസിഡണ്ടായും, ലയൺ രാജിത് കുമാർ കെ.പി. സെക്രട്ടറിയായും, ലയൺ കെ.എസ്. ഷിബു ട്രഷററായും ചുമതലയേറ്റു. ലയൺ ഡേവിഡ് ഇൻസ്റ്റലേഷൻ ഓഫീസറായി ചടങ്ങിന് നേതൃത്വം നൽകി.

ആരോഗ്യം, വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ കൂടുതൽ സജീവമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രസിഡണ്ട് ലയൺ ഹനീഫ് എം അറിയിച്ചു.

“ശക്തമായ ഒരു ക്ലബ് രൂപീകരിക്കുക മാത്രമല്ല, സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഒരു സേവന പ്രസ്ഥാനമായി മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം” എന്ന് അദ്ദേഹം പറഞ്ഞു.

“WE SERVE” എന്ന ലയൺസ് പ്രസ്ഥാനത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

Related Posts