ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പരോളിൽ ഇറങ്ങി. ഏപ്രിൽ 5 മുതൽ 15 ദിവസത്തേക്കാണ് പരോൾ. 3 ദിവസത്തെ യാത്രയ്ക്കും അനുമതിയുണ്ട്. ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയക്കാൻ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നൽകാൻ ജയിൽ ഉപദേശകസമിതി ശിപാർശ ചെയ്‌തത്. മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂർ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്‌തതിന്‌ ഷെറിനെതിരെ പോലീസ് കേസെടുത്തത് തിരിച്ചടിയായിരുന്നു. ഇതുവരെ 14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസം ഷെറിന് പരോൾ ലഭിച്ചിട്ടുണ്ട്. ഷെറിന് ആദ്യം 30 ദിവസം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന കാലത്തും പിന്നീട് ഇത് ദീർഘിപ്പിച്ച് 30 ദിവസവും കുടി പരോൾ ലഭിച്ചിരുന്നു.

Related Posts