ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ തുലാമാസ വാവുബലി ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 8, 9 തീയതികളിൽ (ഞായർ, തിങ്കൾ) രാവിലെ 5.30 മുതൽ അൾസൂർ ഗുരുമന്ദിരത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക.

പിതൃതർപ്പണം, പിതൃനമസ്കാരം, തിലഹോമം, ശാന്തിഹോമം, അന്നദാനം തുടങ്ങിയ വഴിപാടുകൾക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന തുലാമാസ അമാവാസി ബലിതർപ്പണ ചടങ്ങുകളിൽ ഭക്തജനങ്ങൾ പരമാവധി പങ്കെടുക്കണമെന്ന് ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സമിതി ഓഫീസുമായി ബന്ധപ്പെടുക, ഫോൺ: 080-25510277, 25548133.

Related Posts