സർക്കാർ വകുപ്പുകളിൽനിന്ന് ലഭിക്കാനുള്ള 38,000 കോടി രൂപയുടെ കുടിശിക ബില്ലുകൾ ഉടൻ തീർപ്പാക്കിയില്ലെങ്കിൽ വിവിധ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്ന് കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ മുന്നറിയിപ്പ്. 2021 മുതൽ വിവിധ വകുപ്പുകളിലായി കരാറുകാർക്ക് ഈ തുക ലഭിക്കാനുണ്ടെന്നാണ് സംഘടനയുടെ ആരോപണം. കരാർ നടപടികളിൽ 70 ശതമാനം എംഎൽഎമാരും ഇടപെടുന്നത് ചെറുകിട കരാറുകാരെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നൽകിയ നിവേദനത്തിൽ സംഘടന ചൂണ്ടിക്കാട്ടി.
കരാറുകാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രശ്നങ്ങൾ പഠിച്ച് പരിഹാരനടപടികൾ നിർദേശിക്കുന്നതിനായി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എൽ.കെ. ആഥിഖ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ തുഷാർ ഗിരിനാഥ്, റിതേഷ് കുമാർ സിങ് എന്നിവരടങ്ങിയ സമിതിക്കും രൂപം നൽകി.