പ്രശസ്ത വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനു വീണ്ടും ഇഡിയുടെ നോട്ടിസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയത്. എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാരം രംഗത്തെത്തിയതിന് പിന്നാലെ ഗോകുലം ഗ്രൂപ്പിൻ്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ 6 മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തിരുന്നത്.
ഗോകുലം ഗോപാലനോട് ചിട്ടികളില്‍ ചേര്‍ത്ത പ്രവാസികളുടെ സമ്പൂര്‍ണവിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി നിര്‍ദേശിച്ചിട്ടുണ്ട്. പ്രവാസികളില്‍നിന്ന് ചട്ടം ലംഘിച്ച് ഏകദേശം 593 കോടിയോളം രൂപ ചിട്ടികള്‍ക്കായി സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ 75 ശതമാനവും പണമായാണ് സ്വീകരിച്ചതെന്നും ഇഡി പറയുന്നു.

Related Posts