പ്രവാസി ക്ഷേമത്തിനായി നോർക്ക ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസിലെ ഭീമമായ പ്രീമിയം വർധനവിലും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അംഗങ്ങൾ നേരിടുന്ന പ്രയാസങ്ങളിലും ബെംഗളൂരു മെട്രോ സിറ്റി ക്ലബ് (ബിഎംസിസി) ആശങ്ക രേഖപ്പെടുത്തി. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രീമിയം വർധനവ് പുനഃപരിശോധിക്കാനും പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷയും തടസ്സരഹിത സേവനങ്ങളും ഉറപ്പാക്കാനും പ്രശ്നപരിഹാരം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും നോർക്ക സിഇഒയ്ക്കും ബി എം സി സി എക്സിക്യൂട്ടീവ് യോഗം ഇ-മെയിൽ സന്ദേശമയച്ചു.
പ്രസിഡണ്ട് അഡ്വ. ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി.ടി. മാധവൻ സ്വാഗതവും ചെയർപേഴ്സൺ നീതു കൃഷ്ണ നന്ദിയും പറഞ്ഞു. സനൽദാസ്, വിപിൻ ശങ്കർ, റിഷിത് എന്നിവർ പങ്കെടുത്തു.