ലോകസമാധാനം, സാഹോദര്യം, സമത്വം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ‘ദൈവദശകം ആഗോള ആലാപനം 2026’ പരിപാടിയിൽ എസ്.എൻ.ഡി.പി. യോഗം ബാംഗ്ലൂർ യൂണിയനു കീഴിലുള്ള ജിഗണി ശാഖയിലെ അംഗങ്ങൾ ഭക്തിനിർഭരമായി പങ്കുചേർന്നു. ഒരു പ്രാർത്ഥന, ഒരു ശബ്ദം, ഒരു ലോകം എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ അമ്പതോളം പേർ പങ്കെടുത്തു.

ശ്രീനാരായണ ഗുരുദേവൻ്റെ ദൈവദശകം ആലപിച്ച ചടങ്ങിന് കമൽ, സുജി, ജയകൃഷ്ണൻ, ബിജിമോൻ, സുധീഷ്, അരുൺകുമാർ, രാജു, രമാമോഹൻ, രജനി, രാജി എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ ശാഖാംഗങ്ങൾ ആവേശപൂർവം പങ്കുചേർന്നതായി സെക്രട്ടറി രതീഷ് സി.ആർ. അറിയിച്ചു.

Related Posts