തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയെ അഴിമതിക്കേസിൽ ചെന്നൈ പൊലീസിൻ്റെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി.

സ്വകാര്യ സ്കൂളുകൾക്ക് ലൈസൻസുകളും മറ്റ് സർക്കാർ സർട്ടിഫിക്കറ്റുകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നൂറുകോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. സർക്കാർ അംഗീകാരങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 177 സ്വകാര്യ സ്കൂളുകളിൽനിന്ന് പണം കൈപ്പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

മുൻ മന്ത്രിക്കെതിരെ ഡിജിറ്റൽ തെളിവുകളും മൊഴികളും ലഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അൻബിൽ മഹേഷ് പൊയ്യാമൊഴി നിഷേധിച്ചു.

Related Posts