മൈസൂരു ദസറ ആഘോഷങ്ങളുടെ നടത്തിപ്പിനെതിരെ മുൻ രാജകുടുംബാംഗം പ്രമോദാദേവി വാഡിയർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കർണാടക മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ. മൈസൂരു കൊട്ടാര ബോർഡും കൊട്ടാരഭൂമിയും സർക്കാരിൻ്റെതാണെന്നും രാജകുടുംബത്തിന് താമസത്തിനായി കൊട്ടാരത്തിൻ്റെ ഒരു ഭാഗം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദസറ ആഘോഷങ്ങളിൽ സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മയും സുരക്ഷാവീഴ്ചകളും ഉണ്ടായെന്നും രാജകുടുംബത്തിൻ്റെ മതപരമായ ചടങ്ങുകളിൽ ഇടപെടലുണ്ടായെന്നും ആരോപിച്ച് പ്രമോദാദേവി കത്തയച്ചിരുന്നു. സ്വർണ അമ്പാരിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പോലീസിൻ്റെ പെരുമാറ്റത്തിലും അവർ അതൃപ്തി രേഖപ്പെടുത്തി.
രാജകുടുംബത്തിൻ്റെ പരാതികൾ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ പ്രതിനിധികൾ നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും യതീന്ദ്ര പറഞ്ഞു. ദസറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.