ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം ആഗോളതലത്തിൽ പത്തുലക്ഷം പേർ ഒരേസമയം ആലപിക്കുന്ന പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.എൻ.ഡി.പി. മാഗഡി റോഡ് ശാഖയുടെ നേതൃത്വത്തിൽ 2026 ഒക്ടോബർ 25-ന് വൈകുന്നേരം 7.15-ന് ശാഖാ ഓഫീസിൽ പ്രാർത്ഥന സംഘടിപ്പിച്ചു.

ശാഖാ പ്രസിഡണ്ട് സുദർശൻ്റെ നേതൃത്വത്തിൽ സുജാതൻ കെ.ബിയുടെ കാർമികത്വത്തിലാണ് പ്രാർത്ഥന നടന്നത്. ഗുരുദേവൻ്റെ ദർശനങ്ങളും മാനവിക സന്ദേശങ്ങളും പ്രചരിപ്പിക്കുക, ലോകസമാധാനത്തിനും മനുഷ്യസാഹോദര്യത്തിനും പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ശാഖാ സെക്രട്ടറി രേണുക അശോക്, വൈസ് പ്രസിഡണ്ട് ദിനേഷ് ബാബു, ട്രഷറർ ഗീത രവീന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അജിമോൻ, ഷാജി, സജീഷ്, രാമചന്ദ്രൻ, ബാലകൃഷ്ണൻ, സഹദേവൻ, ശ്രീജിത്ത്, സരസ്വതി, ജയശ്രീ അനിൽകുമാർ, സലീല മോഹൻ, ജയന്തി സഹദേവൻ, സിന്ധു, സുനിത, ബിന്ദു, സീമ, വിനയ, ദീപ്തി, സുഷമ സുദർശൻ, ജ്യോതിക, സ്വാതി, ഭാഗിനി തുടങ്ങിയവർ പ്രാർത്ഥനയിൽ പങ്കെടുത്തു.

Related Posts