പശ്ചിമഘട്ടത്തിൻ്റെ പ്രകൃതിഭംഗിക്കും ജൈവവൈവിധ്യത്തിനും മാറ്റുകൂട്ടി മീശപ്പുലിമലയിലും നീലക്കുറിഞ്ഞി വസന്തം. മൂന്നാർ, വട്ടവട, ചൊക്രമുടി എന്നിവിടങ്ങൾക്ക് പിന്നാലെ ഉയർന്ന കൊടുമുടികളിലൊന്നായ മീശപ്പുലിമലയിലും നീലക്കുറിഞ്ഞി പൂത്തതോടെ സഞ്ചാരികൾക്ക് തിങ്കളാഴ്ച (ഒക്ടോബർ 26) മുതൽ പ്രവേശനം അനുവദിച്ചു തുടങ്ങി. നാലുമണിക്കൂർ പാക്കേജ്; നിരക്ക് 1,416 രൂപ. കേരള വനം വികസന കോർപ്പറേഷൻ്റെ (KFDC) മൂന്നാർ ഡിവിഷൻ്റെ ആഭിമുഖ്യത്തിലാണ് നീലക്കുറിഞ്ഞി കാണാനുള്ള പ്രത്യേക യാത്ര ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്കായി മൂന്നാർ സൈലന്റ് വാലി റോഡിലുള്ള കെ.എഫ്.ഡി.സി. ഓഫീസിന് സമീപം വാഹന പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നാലുമണിക്കൂർ ദൈർഘ്യമുള്ള പാക്കേജിന് ഒരാൾക്ക് 1,416 രൂപയാണ് നിരക്ക്. രാവിലെ 06.00 മുതൽ വൈകിട്ട് 05.00 വരെയാണ് പ്രവേശന സമയം. യാത്രാസൗകര്യം: കെ.എഫ്.ഡി.സി.യുടെ വാഹനത്തിലാണ് സന്ദർശകരെ കൊണ്ടുപോകുക. മീശപ്പുലിമലയ്ക്ക് സമീപമുള്ള ഷൂട്ടിങ് പോയിന്റ് വരെയാണ് യാത്രാസൗകര്യം. യാത്രയ്ക്കിടെ ലഘുഭക്ഷണവും ലഭ്യമാക്കും. പുതുതായി തയ്യാറാക്കിയ ‘കുറിഞ്ഞി ആപ്പ്’ വഴിയും കെ.എഫ്.ഡി.സി.യുടെ വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Related Posts