പരീക്ഷാത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ.ബൈജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ബുധനാഴ്ച രാവിലെ 11ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഐജി അജിത ബീഗിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഔദ്യോഗിക ഇമെയിൽ വഴി നോട്ടീസ് നൽകി.

പിഎസ്‌സി അംഗങ്ങളായ സൈഫ്, ശ്രീകുമാർ എന്നിവർ ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹാജരാകാനും നിർദേശമുണ്ട്. മറ്റ് രണ്ട് കമ്മിഷൻ അംഗങ്ങൾക്കും നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിൽ നേരത്തെ ഹൈക്കോടതിയിൽനിന്ന് കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ചിൻ്റെ നടപടി.

Related Posts