ഇന്ത്യൻ നിർമിത എസ്എംഎ മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ. പാവപ്പെട്ട കുട്ടികൾക്ക് കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കിയതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. 12 ദിവസത്തേക്കുള്ള മരുന്നിന് ആറര ലക്ഷം രൂപയിൽനിന്ന് 15,000 രൂപയായി വില കുറഞ്ഞതാണോ പ്രതിപക്ഷത്തെ അലട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ആരോഗ്യ മന്ത്രിയെയും ആരോഗ്യ വകുപ്പിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മരുന്ന് വാങ്ങിയ വകയിൽ 50 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. എസ്എംഎ മരുന്ന് കുറഞ്ഞ വിലയിൽ തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എംഎ മരുന്ന് വിലയും വിതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിയമസഭയിൽ വാക്പോര് നടന്നു.