സിനിമ നടൻ എന്നതുപോലെയല്ല കേന്ദ്രമന്ത്രി സ്ഥാനമെന്നും അത് സുരേഷ് ഗോപി മറക്കരുതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് സുരേഷ് ഗോപിക്ക് മാധ്യമങ്ങളോട് ഉത്തരവാദിത്വമുണ്ട്. സുരേഷ് ഗോപി മാധ്യമങ്ങളോട് കുറച്ചുകൂടി സൗമ്യനായി പെരുമാറണമെന്നും പൊതുജനങ്ങളുടെ പ്രതിനിധിയാണ് കേന്ദ്രമന്ത്രിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

തീവ്ര വർഗീയ വിഭജനത്തിന് കേരളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റ പ്പെടുത്തി. ബിജെപിയുടെ വർഗീയത ആളിക്കത്തിക്കാനുള്ള ശ്രമം എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ലിൻ്റെ പേരിൽ ചേരിതിരിവ് ശക്തമാക്കാനാണ് നീക്കമെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

Related Posts