ചൈനീസ് സേന നിലവിലെ പട്രോളിങ് മേഖലകളിൽനിന്ന് മാറുന്നതാണ് അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തിയിൽ കൃത്യമായ നിയന്ത്രണവും ഏകോപനവും ഉറപ്പാക്കുന്നതിനും ചില പ്രത്യേക മേഖലകളിൽ ധാരണയിലെത്തുന്നതിനുമായി ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ അതിർത്തിയിൽ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് പ്രതിരോധ മന്ത്രാലയത്തെ സമീപിക്കാനും നിർദേശിച്ചു.

Related Posts