പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് ബിലാസ്പുർ–തിരുനെൽവേലി എക്സ്പ്രസിൻ്റെ എൻജിൻ പാളം തെറ്റി. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. എൻജിൻ്റെ നാല് ചക്രങ്ങളാണ് പാളത്തിൽനിന്ന് തെന്നിമാറിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കനത്ത മഴയെ തുടർന്നാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് തിരുനെൽവേലി–നാഗർകോവിൽ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
മണ്ണ് നീക്കം ചെയ്ത് റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാതയിലെ തടസ്സം കാരണം പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന.