ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടക്കുന്ന ഒന്നാം ടി20 ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ആരംഭിക്കും.

ശ്രേയസ് അയ്യരാണ് ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. മിച്ചൽ സാന്റ്നറാണ് ന്യൂസിലൻഡ് ക്യാപ്റ്റൻ. സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ, ശിവം ദുബെ തുടങ്ങിയവർ ഇന്ത്യൻ ടീമിലുണ്ട്. അഞ്ച് ടി20 മത്സരങ്ങൾക്കു ശേഷം അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ ന്യൂസിലൻഡിൽ കളിക്കും.

Related Posts